നിലമ്പൂര്‍: ആശാവര്‍ക്കര്‍മാരുടെ സമരത്തെ കാണാത്ത സര്‍ക്കാര്‍ അദാനിക്ക് മുന്നിലാണ് കണ്ണ് തുറക്കുന്നതെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി. സര്‍ക്കാരിനെതിരെ ജനവികാരം അലയടിക്കുകയാണെന്നും നിലമ്പൂരില്‍ ചരിത്ര ഭൂരിപക്ഷത്തോടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്യാടന് ഷൗക്കത്ത് വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.നിലമ്പൂരില്‍ യു.ഡി.എഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
കേരള ചരിത്രത്തിലെ ഏറ്റവും വലിയ ജനകീയ സമരമാണ് ആശവര്‍ക്കര്‍മാര്‍ നടത്തിയത്. ......
അഹമ്മദാബാദിൽ അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിൽ രണ്ട് മലയാളികളുണ്ടായിരുന്നതായി റിപ്പോർട്ട്. ഇതിൽ ഒരാളുടെ മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. കോഴഞ്ചേരി പുല്ലാട് കുറുങ്ങുഴ സ്വദേശിനി രഞ്ജിത ആർ നായർ (40) ആണ് മരിച്ചത്. ......
അഹമ്മദാബാദ്: അഹമ്മദാബാദില്‍ തകര്‍ന്നുവീണ എയർ ഇന്ത്യ വിമാനത്തിൽ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വിജയ് രൂപാണിയും ഉണ്ടായിരുന്നതായി അഭ്യൂഹം. ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നുണ്ട്. ......
കൊച്ചി, 12-06-2025: എറണാകുളം ജില്ലയിലെ നിർധനകുടുംബങ്ങളിൽ നിന്നുള്ള 500 കുട്ടികൾക്ക് ആസ്റ്റർ മെഡ്സിറ്റി ആശുപത്രിയും അവരുടെ സാമൂഹികപ്രതിബദ്ധതാ വിഭാഗമായ ആസ്റ്റർ വോളന്റിയേഴ്സും ചേർന്ന് പഠനോപകരണങ്ങൾ സമ്മാനിച്ചു. വരാപ്പുഴ, കടമക്കുടി, കോട്ടുവള്ളി, ആലുവ, ചിറ്റൂർ എന്നിവിടങ്ങളിലെ സർക്കാർ സ്കൂളുകളിലെ വിദ്യാർത്ഥികൾക്കാണ് സഹായം നൽകിയത്.
ആസ്റ്റർ മെഡ്സിറ്റിയിലെ ചികിത്സയിലൂടെ അപൂർവ്വരോഗത്തിൽ നിന്ന് മോചനം നേടിയ ഇസ്വ ഫാത്തിമയാണ് പഠനസാമഗ്രികൾ കുട്ടികൾക്ക് വിതരണം ചെയ്തത്. ......
കോഴിക്കോട് - കലാരംഗത്ത് വിവിധ മേഖലകളിൽ 30 വർഷം പൂർത്തിയാക്കിയതിന് വിനോദ് കോവുരിനെ കലാഭവൻ മണി മെമ്മോറിയൽ അവാർഡ് കമ്മിറ്റി ആദരിച്ചു
കോഴിക്കോട് ഗാന്ധി റോഡിലെ മാമുകോയ നഗറിൽ നടന്ന ചടങ്ങിൽ വെച്ച് ചലച്ചിത്രനിർമാതാവ് എം . കെ . ......

ദോഹ:അൽ ഖറൈത്തിയാത്തിലെയും ഇസ്ഗാവയിലെയും റോഡ്സ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് പ്രോജക്റ്റിന്റെ മൂന്നാമത്തെ പാക്കേജിന്റെ പ്രവൃത്തികൾ പൂർത്തിയായതായി പൊതുമരാമത്ത് അതോറിറ്റി (അഷ്ഗൽ) പ്രഖ്യാപിച്ചു,പ്രദേശത്തെ പൗരന്മാരുടെ ഭൂമിക്ക് സേവനം നൽകുന്നതിനായി റോഡ് ശൃംഖലയും അടിസ്ഥാന സൗകര്യ സേവനങ്ങളും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ അതോറിറ്റി നാല് വികസന പാക്കേജുകളിൽ നടപ്പിലാക്കിയതെന്ന്
അഷ്ഗാൽ റോഡ്സ് പ്രോജക്ട്സ് ഡിപ്പാർട്ട്മെന്റിന്റെ നോർത്ത് ഏരിയാസ് വിഭാഗം മേധാവി എംഗ്അബ്ദുല്ല അൽ നഈമി പറഞ്ഞു.കാൽനടയാത്രക്കാർക്കും സൈക്ലിംഗ് പാതകൾക്കും ഇത് സഹായകമാകും. മഴവെള്ളം, ഭൂഗർഭജല ഡ്രെയിനേജ് നെറ്റ്വർക്കുകൾ, മറ്റ് നെറ്റ്വർക്കുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനൊപ്പം സംയോജിത അടിസ്ഥാന സൗകര്യ സേവനങ്ങൾ നൽകുന്നതിനും പ്രദേശവാസികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും ഇത് സഹായിക്കും.അൽ ഖരൈതിയാത്ത്, ഇസ്ഗാവ പദ്ധതിയുടെ ഈ പാക്കേജ് ഏകദേശം 42 കിലോമീറ്റർ റോഡുകൾ നൽകുന്നുവെന്നും, 1,783 തെരുവ് വിളക്കു തൂണുകൾ സ്ഥാപിക്കുന്നതും ഗതാഗത സുരക്ഷാ ഘടകങ്ങളും സ്ഥാപിക്കുന്നതും കാറുകൾക്കായി 7,300 പാർക്കിംഗ് സ്ഥലങ്ങൾ ഒരുക്കുന്നതും ഉൾപ്പെടുന്നതായി പ്രോജക്ട് എഞ്ചിനീയർ ജാസിം കാനോ വിശദീകരിച്ചു.പദ്ധതിയുടെ പരിധിയിൽ, അടിസ്ഥാന സൗകര്യ ശൃംഖലകളും വികസിപ്പിച്ചെടുത്തു. ......
ദോഹ:ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ (HMC) ട്രാൻസ്ഫ്യൂഷൻ മെഡിസിൻ വിഭാഗമായ ലബോറട്ടറി മെഡിസിൻ ആൻഡ് പാത്തോളജി വകുപ്പ് (DLMP), സങ്കീർണ്ണമായ രക്തപ്പകർച്ച ആവശ്യമുള്ള രോഗിക്ക് ഫ്രോസൺ പാക്ക് ചെയ്ത ചുവന്ന രക്താണുക്കൾ (PRBCs) ഉപയോഗിച്ച് ആദ്യമായി രക്തപ്പകർച്ച വിജയകരമായി നടത്തി.
തലസീമിയയും ഒന്നിലധികം ഇമ്മ്യൂണോഹെമറ്റോളജിക്കൽ വെല്ലുവിളികളും കണ്ടെത്തിയ രോഗി, രക്തപ്പകർച്ചയോട് അസാധാരണമായി നന്നായി പ്രതികരിച്ചു. പ്രതികൂല പ്രതികരണങ്ങളൊന്നും ഉണ്ടായില്ല, സ്ഥിരതയാർന്ന ഹീമോഗ്ലോബിൻ അളവ്, മെച്ചപ്പെട്ട അവയവ പ്രവർത്തനം, മൊത്തത്തിലുള്ള ക്ഷേമം എന്നിവയുൾപ്പെടെ രോഗിക്ക് പ്രകടമായ ക്ലിനിക്കൽ പുരോഗതി കാണിച്ചു. ......
ദോഹ: ജൂൺ 10 മുതൽ 12 വരെ ഉസ്ബെക്കിസ്ഥാൻ തലസ്ഥാനത്ത് നടക്കുന്ന താഷ്കെന്റ് ഇന്റർനാഷണൽ ഇൻവെസ്റ്റ്മെന്റ് ഫോറത്തിന്റെ നാലാമത് പതിപ്പിൽ ഖത്തർ പങ്കെടുത്തു. റിപ്പബ്ലിക് ഓഫ് ഉസ്ബെക്കിസ്ഥാൻ പ്രസിഡന്റ് ഷാവ്കത്ത് മിർസിയോയേവിന്റെ സാന്നിധ്യത്തിൽ ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിൽ നിന്നുള്ള നിരവധി മുതിർന്ന ഉദ്യോഗസ്ഥർ, നിക്ഷേപകർ, സാമ്പത്തിക സ്ഥാപനങ്ങളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.ഖത്തർ വിദേശ വ്യാപാര സഹമന്ത്രി ഡോ. ......
ജാതി സെൻസസ് നടപ്പാക്കുന്നതിൽനിന്നു പിന്മാറണമെന്നാവശ്യപ്പെട്ടു രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ലോക്സഭാ സ്പീക്കർ, ആഭ്യന്തരമന്ത്രി എന്നിവർക്ക് എൻഎസ്എസ് നിവേദനം നൽകി. രാജ്യത്തെ ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ വേർതിരിക്കുന്നതാണു ജാതി സെൻസസെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ നൽകിയ നിവേദനത്തിൽ പറയുന്നു.
ജാതി തിരിച്ചുള്ള കണക്കെടുപ്പ് ഒഴിവാക്കി രാജ്യത്തെ ജനസംഖ്യ കണ്ടെത്തുന്നതിനായി മാത്രം സെൻസസ് പരിമിതപ്പെടുത്തണമെന്നും നിവേദനത്തിൽ പറയുന്നു. ......